Sunday, May 18, 2014

നസീര്‍ സ്വപ്നങ്ങളുടെ കാമുകന്‍

മിനിഞ്ഞാന്ന് രാത്രി ഒരു കാള്‍. നമ്പര്‍ +89888911. ഏതോ നെറ്റ് കാള്‍ ആണ്. ഞാന്‍ ഫോണ്‍ എടുത്തു. അളിയോാാാാ എന്നൊരു നീട്ടിവിളി അങ്ങേ തലക്കല്‍ നിന്നും. 

ഞാനും വിട്ടില്ല, ആളെ മനസ്സിലായില്ലെങ്കിലും, ഞാനും വിളിച്ചു അളിയാ എന്ന്. പക്ഷെ അത്രയ്ക്കങ്ങ് നീട്ടിയില്ല. 

"എന്തെടുക്കുവാടാ നീ മൈ* .." ഹോ, ഇതും കൂടി കേട്ടതോടെ മനസ്സിലായി ഏതോ അടുത്ത ഫ്രെണ്ടാണെന്ന്. 
" ഒന്നൂല്ലെടാ .. ചുമ്മാ ഇരിക്കുവാ, വെരല് പൊക്കി കൊടുത്തോണ്ട് " ഞാന്‍ കൂടുതല്‍ സ്നേഹം പ്രകടിപ്പിച്ചില്ല.
"എന്നെ മനസ്സിലായോടാ കോപ്പേ ... " ആരാണെന്ന് എങ്ങനെ ചോദിക്കും എന്ന് തല ചോറിഞ്ഞോണ്ട് ഇരിക്കുമ്പോഴാണ് ഈ ചോദ്യം. സമാധാനമായി.
"ഇല്ല .. ആരാ .. "
" എടാ കോപ്പേ .. ഇത് ഞാനാ .. നസീറ് .. "
" അയ്യോ ഭായ് .. നിങ്ങള്‍ ആയിരുന്നോ .. എന്തുണ്ട് വിശേഷംസ്"
" ഭായ്ന്നോ .. ആരുടെ ഭായ് .. നീ ഏത് നസീറാന്നാ വിചാരിചിരിക്ക്ന്നേ.."
" നസീര്‍ കുന്നില്‍ .. അല്ലെ "
"പോടാ മൈ* .. അതല്ല"
" നസീര്‍ ഒസ്മാനാ"
" അതുമല്ല .. നിനക്ക് കണ്ടു പിടിക്കാന്‍ പറ്റുമോ എന്ന് നോക്കാല്ലോ"
"എന്നാ നസീര്‍ മഞ്ചേരി തന്നെ "
"നീ എന്നെ കൊണ്ട് വീട്ടുകാരെ വിളിപ്പിക്കും .. ഇത്രയും ഫെയ്മസ് ആയ എന്നെ അറിയില്ലേ .. "
പടച്ചോനെ ചതിച്ചാ, ഇത്രയും ഫെയ്മസ് ആയ നസീര്‍ ആരാപ്പാ .. ഞാന്‍ പെട്ടുപ്പോയി. നിസ്സംഗതയോടെ ഞാന്‍ ചോദിച്ചു. " ശരിക്കും ഭായ് .. എനിക്ക് വേറെ നസീറിനെ ഒന്നും അറിയില്ല .. നിങ്ങള്‍ ആരാ .. വെറുതെ പൈസ കളയണ്ട .. "

"എടാ പോത്തേ ... ഇത് ഞാനാ കാമുകന്‍... സ്വപ്നങ്ങളുടെ കാമുകന്‍ .. നസീര്‍"

പണ്ടാരടങ്ങാന്‍ .. ഇവന്‍റെ പേര് നസീര്‍ ആണെന്ന് ഞാന്‍ പണ്ടേ മറന്നൊരു കാര്യാണ്.. കാമുകനാണെന്ന് ആദ്യം തന്നെ പറഞ്ഞാല്‍ പോരെ .. ലാടവൈദ്യത്തില്‍ ഡിപ്ലോമ മുതല്‍ ഡോക്ടരറ്റ് എടുത്ത ഒരേയൊരു എഫ് ബി മൊതലാളി

No comments:

Post a Comment