Sunday, May 18, 2014

വരും വരാതിരിക്കില്ല

പണ്ടെന്നോ നാടു വിട്ടുപ്പോയ രമേശനെ ഓർത്താണു അവരുടെ ഉള്ളം തേങ്ങിയിരുന്നത്‌. അച്ഛനോട്‌ വാശി കാണിച്ച്‌ അന്നവൻ വീടുവിട്ടിറങ്ങിയപ്പോൾ ഇളയപ്പെങ്ങൾ സരസ്വതി ജനിച്ചിട്ടു പോലുമില്ലായിരുന്നു. 

മല്ലിയും തേങ്ങയും വറുത്തരച്ചു വെച്ച കോഴിക്കറി അവനു ജീവനായിരുന്നു. 

" എണേ സരസ്സൂ, നിന്റേട്ടനു ആരായിരിക്കും ഇപ്പോ ഇതെല്ലം ബെച്ചു കൊട്ക്ക്ന്നെ... ഓൻ മങ്ങലം കയിച്ചിറ്റ്ണ്ടെങ്കി തന്നെ ഓക്ക്‌ ഇതെല്ലം ബെക്കാനറീന്ന്ണ്ടാവ്വോ.. "

" നിങ്ങക്ക്‌ നട്ടപ്പിരാന്താ അമ്മേ, ഏട്ടൻ പണ്ടേ മരിച്ചിറ്റ്ണ്ടാവും.. ഇല്ലങ്കീ എപ്പ്ലക്കെപ്പോ ബന്നേനെ.. കൊല്ലൊ എത്രയായി പോയിറ്റ്‌.. "

" ന്നാലും സരസൂ... നിന്റ മോളെ മങ്ങലതിനെങ്കും ഓനെത്തും.. നീ നോയിക്കൊ .. മറ്റന്നാ ഓൻ ബെരുംബൊ ഞാനോന്റെ കോയിക്കറി ഇണ്ടാക്കി കൊടുക്കൂം ചെയ്യൂം.."

" നിങ്ങയായി നിങ്ങള പാടായി.. ഞായിനിയൊന്നും പറേന്നില്ല.. എനി അയിനോണ്ട്‌ ഏട്ടൻ ബെരാണ്ടിരിക്കണ്ട.. എന്റ മങ്ങലത്തിനും നിങ്ങ ഇതന്നല്ലെ പറഞ്ഞിനത്‌.. "

" ഓൻ ബെരൂം നീ നോയിക്കോ.. ന്റെ നെഞ്ഞ്‌ പറേന്ന്ണ്ട്‌.. "

No comments:

Post a Comment