Sunday, May 18, 2014

മത്സ്യകന്യക

ദൂരെയെങ്ങോ ഒരു കടത്തുവഞ്ചി. 
അതിലൊരു സാഗരസുന്ദരി. 
അവളുടെ കൈക്കുമ്പിളില്‍ ഒരായിരം മുത്തും പവിഴവും. 
ഒരെണ്ണം പോലും വെള്ളത്തില്‍ പോകാതെ അതവള്‍ ഓരോന്നായി അയാള്‍ക്ക് എറിഞ്ഞു കൊടുത്തു. 
അയാളത് നിലത്തു വീഴാതെ പിടിച്ചു.
ഇപ്പോള്‍ അത് അയാളുടെ കൈയ്യില്‍ ഭദ്രം.
ഇനി അവള്‍ക്ക് പോകാം, വീണ്ടും കുറെ മുത്തും പവിഴവും തേടി, കടലിന്‍റെ അനന്തതതിയിലേക്ക്.
പുതിയ രഹസ്യങ്ങളുടെ കലവറയിലേക്ക്. 

No comments:

Post a Comment