Sunday, May 18, 2014

പ്ലാത്തോട്ടത്തെ ഫ്രീക്കന്‍

വര്‍ഗീസ്‌ അച്ചായന്‍ കണ്ടാല്‍ ഫ്രീക്കന്‍ ആണെങ്കിലും നേരിട്ടിടപെഴുകുമ്പോള്‍ അത്ര്യോക്കൊന്നും തോന്നില്ല. പക്ഷെ അനിയന്‍ സലേഷ് ഒരു ഒന്നൊന്നര സാധനമാ. കൊടും ഫ്രീക്കന്‍. സംഭവം പറയാം. 

എന്‍റെ വീട്ടില്‍ നിന്നും ബീച്ചിലേക്ക് ഒരു മൂന്നു കിലോമീറ്റര്‍ മാത്രമേയുള്ളൂ എന്നു പറഞ്ഞപ്പോള്‍ അച്ചായന്‍റെ മോളൂസ് ഇമൂസിനു ഒരേ വാശി, പപ്പാ ബീച്ചി പോണം .. ബീച്ചീ പോണം എന്ന്. അങ്ങനെ ഞങ്ങള്‍ ബീച്ചില്‍ പോകാന്‍ തീരുമാനിച്ചു. എല്ലാവരും ഡ്രസ്സ്‌ മാറ്റി വന്നു. എന്നിട്ടും സലേഷ് റൂമില്‍ നിന്ന് പുറത്തിറങ്ങുന്നില്ല.

ബെര്‍മുഡയും ടി ഷര്‍ട്ടും ആയിരുന്നു ഞങ്ങളുടെ വേഷം. സ്റ്റൈലന്‍ ഹവായ് ചപ്പലും. എന്നിട്ടും സലേഷിനെ കാണുന്നില്ല.

"എടാ നീ പ്ലത്തോട്ടത്തെ ഇളയ സന്തതിയാണെന്നു പറഞ്ഞാലൊന്നും സണ്‍സെറ്റ് വെയിറ്റ് ചെയ്യൂല്ല. സൂര്യന്‍ അതിന്‍റെ പാട്ടിനു പോകും". വര്‍ക്കിച്ചായനു കുരു പൊട്ടി.

എന്നിട്ടും ഒരു രണ്ടു മിനിട്ടു കഴിഞ്ഞിട്ടാണ് സലേഷ് റൂമില്‍ നിന്നും ഇറങ്ങിയത്. നോക്കുമ്പോ ദാണ്ടെടാ കൊടും ഫ്രീക്കന്‍. പച്ച ടി ഷര്‍ട്ട്‌, ചുവന്ന ബെര്‍മുഡ. ദാറ്റ്'സ് ഓക്കേ. പക്ഷെ സഹിക്കാന്‍ പറ്റാത്ത സംഭവം മറ്റൊന്നായിരുന്നു. അവനിട്ടിരിക്കുന്ന സോക്സുകള്‍. ഒരെണ്ണം നീല മറ്റേതു മഞ്ഞ.

കസേരയിലിരുന്ന് റീബോക്കിന്‍റെ ഷൂസിടാന്‍ തുടങ്ങിയ അവനോട്, ഞാന്‍ ചോദിച്ചു, "ഹോ .. ഇത് കൊള്ളാല്ലോ അളിയാ... ഇങ്ങനെയും ജോഡികള്‍ ഉണ്ടോ ... ഇത് നീ എവിടുന്നാ വാങ്ങിയേ .. "

"ഓ .. ഇത് ഞാന്‍ ബാംഗ്ലൂരില്‍ നിന്നും വാങ്ങിയതാ അളിയാ. നമ്മുടെ ബ്രിഗേഡ് റോഡില്ലേ... അതിന്‍റെ താഴെയുള്ള ഒരു നേപാളി കടയില്‍ നിന്നും."
ഒരു പുത്ഞ്ഞ ഭാവത്തോടെ അവന്‍ ഞങ്ങളെ നോക്കി കൊണ്ട് പറഞ്ഞു.

"ഏതായാലും സാധനം കിടു.. എനിക്കിഷ്ടായീ .. അച്ചായാ ... ബാംഗ്ലൂരില്‍ പോകുമ്പോ എന്തായാലും ഇതുപോലൊരു ജോഡി നമുക്കും വാങ്ങണം".

"എടാ നിനക്കിത് ഇഷ്ടായെങ്കില്‍ ഞാന്‍ തരാം.. ഇനി ഇതിനായി നീ അതും തപ്പി പോണ്ട.."

"എന്നാലും നീ ഇത് ഇഷ്ടപ്പെട്ടു വാങ്ങിയതല്ലേ .. ഞാന്‍ വേറൊരെണ്ണം വാങ്ങാം." അവന്‍റെ നല്ല മനസ്സ് കണ്ടു ഞാന്‍ പറഞ്ഞു.

"ഏയ്‌ .. എന്‍റെ കൈയ്യില്‍ വേറൊരെണ്ണം കൂടിയുണ്ട് അളിയാ .. സെയിം കളര്‍ .. അന്ന് ഞാന്‍ ഇത് പോലത്തെ രണ്ടു ജോഡി വാങ്ങിച്ചിരുന്നു"

പ്ലിംഗ് ... :-p :-D

No comments:

Post a Comment