Sunday, May 18, 2014

സുഗുണന്‍

സുഗുണന്‍റെ പെങ്ങളുടെ കല്യാണം. അന്ന് കണ്ണന് മാത്രമേ കാറുള്ളൂ. അവനെ സമ്മതിപ്പിക്കാനും കുറച്ച് സമയമെടുത്തു. അങ്ങനെ ഞങ്ങൾ യാത്രയായി. അഞ്ചു പേർ. പിറ്റേന്ന് പതിനൊന്നു മണിക്കാണ് മുഹൂർത്തം.

ബാംഗ്ലൂരിൽ നിന്ന് പുറപ്പെടും മുൻപേ തീരുമാനിച്ചു, സ്നാക്സും വെള്ളവും ബഷീറിന്‍റെ ബേകറിയിൽ നിന്ന് വാങ്ങാം. അവിടെ പറ്റാണ്. അങ്ങനെയാണെങ്കിൽ വണ്ടിക്കുള്ള പെട്രോളിനും നമുക്കുള്ള ഡീസലിനും മാത്രം ഷെയർ ഇട്ടാൽ മതിയല്ലോ. :-p

അങ്ങനെ ഞങ്ങൾ അർമ്മാദിച്ചു അടിച്ചുപൊളിച്ച് കോട്ടയത്തെത്തി. എത്തിയപ്പോഴാണ് മനസ്സിലാക്കിയത് അവന്‍റെ വീട് കൃത്യമായിട്ട് ആര്‍ക്കും അറിയില്ലായെന്ന്‍. അവനെ വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നുമില്ല. പരിചയമുള്ള മറ്റു രണ്ടു പേരെ വിളിച്ചു. അവര്‍ പറഞ്ഞ വഴിയിലൂടെ ഒരു അരമുക്കാല്‍ മണിക്കൂർ കറങ്ങി. നോ രക്ഷ. എല്ലാവര്‍ക്കും കലിപ്പോട് കലിപ്പ്.

"എടാ നീയവന്റെ ലാൻഡ്‌ ലൈനിലേക്ക് വിളി" കണ്ണന് കക്കൂസ്സിൽ പോകാൻ പറ്റാത്തതിന്റെ ദേഷ്യം അണപൊട്ടി.
" അതിനു ആ കോപ്പിന്റെ നമ്പര്‍ വേണ്ടേ " വിഷ്ണുവിനും കലി വന്നു.
പിന്നെ എങ്ങനെയോ ഒരുത്തനെ വിളിച്ച് അവന്‍റെ വീട്ടിലെ നമ്പര്‍ ഒപ്പിച്ചു.

ട്രിംഗ്.. ട്രിംഗ് .. സുഗുണന്‍റെ വീട്ടിലെ ഫോണ്‍ അടിച്ചു.

"കോപ്പ്, അവനെടുക്കുന്നില്ലെടാ" എനിക്ക് ദേഷ്യം സഹിക്കാൻ പറ്റുന്നില്ലായിരുന്നു.

പെട്ടെന്ന് അങ്ങേ തലക്കൽ നിന്നൊരു സ്ത്രീ ശബ്ദം " ഹലോ "

"ഹലോ, സുഗുണന്റെ വീടല്ലേ"
"അതെ, ആരാ"
"ഞങ്ങൾ ഫ്രെണ്ട്സാണ്, കല്യാണത്തിന് വരുന്നവരാ, അവനുണ്ടോ അവിടെ "
"ങാ, കൊടുക്കാം, ഒന്ന് ഹോൾഡ്‌ ചെയ്യണേ"

അവനു വേണ്ട എല്ലാ പൂരപ്പാട്ടും റെഡിയാക്കി വെച്ചിരുന്നു. പക്ഷെ ആദ്യം സ്ഥലം ചോദിക്കാം. എന്നിട്ട് ഓരോരുത്തരായി അഭിഷേകം ചെയ്യാം. അങ്ങനെ തീരുമാനിച്ചു.

അപ്പോഴേക്കും അങ്ങെ തലക്കൽ നിന്നും. "ഹലോ, സുഗുണനാണ്, ആരായിത്"

ഈ ജാഡ കേട്ടതേ എനിക്ക് കുരു പൊട്ടി,
"എടാ മൈ** ---- മോനെ, എന്നാ ******ലെ ഏർപ്പാടാ ഇത്. കഴിഞ്ഞ ഒരു മണിക്കൂരായിട്ടു നിന്ന്റെ കോ*** തപ്പിക്കൊണ്ടിരിക്കുവാ. ഒരുത്തൻ വാള്‍ വെച്ച് ശവമായി. എവിടെയാടാ നിന്‍റെ വീട്. "

കുറച്ച് നേരം അങ്ങേ തലക്കിൽ നിന്ന് ഒന്നും കേട്ടില്ല. പിന്നെ ഒന്ന് ശബ്ദം കുറച്ച്, പതിയെ ഒരു മറുപടി വന്നു " ഞാൻ പ്രദീപിനെ വിളിക്കാം, അവൻ പറഞ്ഞു തരും."

ഡിമമ്മ്മ ... ഇടി വെട്ടിയ പോലെ ഞാൻ നിശ്ചലനായി. കാരണം ക്ലാസ്സിൽ അറ്റന്‍ഡന്‍സ് എടുക്കുമ്പോൾ മുപ്പത്തിനാലാം റോൾ നമ്പർ പ്രദീപ്‌ സുഗുണൻ എന്നായിരുന്നു

No comments:

Post a Comment