Sunday, May 18, 2014

മൂര്‍ച്ച

ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ജിക്കുമോനൊരു സംശയം. അടുക്കളയിൽ ചപ്പാത്തി പരത്തികൊണ്ടിരുന്ന അമ്മയുടെ അടുത്ത് ചെന്നു.

"അമ്മേ, ഈ കത്തിക്ക് നല്ല മൂർച്ചയുണ്ടോ"

"ആ, നല്ല മൂർച്ചയുണ്ട്, നീയത് അവിടെ വെച്ചെയ്ക്ക്"

"എന്നാലും എത്രതോളമുണ്ടാവും ??"

"ഇപ്പൊ അറിഞ്ഞിട്ടെന്തിനാ ?? "

" അല്ല, അച്ഛൻ പറയുന്ന, ആ രതിമൂർച്ഛയുടെ അത്രയുമുണ്ടാകുമോ"

പിന്നെയൊന്നും ആലോചിക്കാൻ നിന്നില്ല, നേരെ ചെന്ന്‌, ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ഭർത്താവിന്റെ തലമണ്ട നോക്കി, "ഠപ്പേ"ന്ന് ഒരെണ്ണം കൊടുത്തു, എന്നിട്ട്,

" ദേ മനുഷ്യാ, നിങ്ങളീ കൂട്ടുകാരോട് ഫോണിലൂടെയുള്ള സാഹിത്യം വിളമ്പൽ നിർത്തിക്കോ കേട്ടോ, നിങ്ങടെ സീമന്തപുത്രൻ മൂർച്ചയുടെ ആഴങ്ങൾ തപ്പി ഇറങ്ങിയിട്ടുണ്ട്. ഇനിയിപ്പോ, എഴുതികൊണ്ടിരിക്കുന്ന നോവലും കൂടി ഇറങ്ങിയാൽ എന്താവുമോ എന്തോ. "

No comments:

Post a Comment