Sunday, May 18, 2014

ഉയിര്‍ത്തെഴുന്നേല്‍പ്പ്

" നീ എന്തിനേ തേടിയലയുന്നു, 
നിന്റെ കാല്‍ച്ചുവട്ടിലെ നിധി നിനക്ക് അന്യമാണോ ??"

ദുബായും മറ്റു ഗള്‍ഫ്‌ നാടുകളും ഈ വരികള്‍ക്ക് ഒരു ഉത്തമ ഉദാഹരണമാണ്. 

ഒരു കാലത്ത് അറബിക്കഥകളിലൂടെ, സമ്പന്നതയുടെയും, പ്രൌഡിയുടെയും പര്യായമായി, നമുക്ക് പരിചിതമായിരുന്ന പേര്‍ഷ്യ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ദരിദ്രരാജ്യങ്ങളുടെ ഒരു സംഗമമായിരുന്നു. പഴയകാല പ്രതാപങ്ങളെ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം അധ:പതിച്ചിരുന്നു അവിടുത്തെ സമ്പദ്ഘടന.

ലോകമഹായുദ്ധങ്ങളും, അതിനോടനുബന്ധിച്ച് ലോകത്തെ മുഴുവന്‍ തലകീഴായ് മറിച്ച, ഗ്രേറ്റ്‌ ഡിപ്രഷന്‍ (Great Depression) എന്നറിയപ്പെടുന്ന അതീവ ഗുരുതരമായ സാമ്പത്തിക തകര്‍ച്ചയും ഗള്‍ഫ്‌ രാജ്യങ്ങളെ പട്ടിണിയുടെ വക്കില്‍ എത്തിച്ചിരുന്നു. ദുബായുടെ വരുമാനത്തിന്‍റെ വലിയൊരു പങ്ക് അതിന്റെ തുറമുഖവും അതിനോട് ചേര്‍ന്നുള്ള എക്സ്പോര്‍ട്ടും ആയിരുന്നു.

പക്ഷെ, ലോകമെമ്പാടും സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടീഷ്‌ രാജഭരണത്തിനെതിരായുള്ള വികാരവും ഇതിനു ആക്കം കൂട്ടി. കാരണം, ബ്രിട്ടീഷുകാര്‍ ഗള്‍ഫ്‌ തുറമുഖ മേഖലയിലൂടെ വളരെയധികം തോതില്‍ കച്ചവടം നടത്തിയിരുന്നു.

ദുബായിലേക്ക് കച്ചവടക്കാര്‍ പ്രധാനമായും വന്നിരുന്നത് അവിടുത്തെ അമൂല്യ വസ്തുവായ ഒയ്സ്ടര്‍ ചിപ്പികളിലെ മുത്തുകള്‍ വാങ്ങാനായിരുന്നു. പക്ഷെ, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജപ്പാന്‍ അന്നത്തെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ തുച്ഛമായ വിലയ്ക്ക് ആര്‍ട്ടിഫിഷ്യല്‍ മുത്തുകള്‍ ഉണ്ടാക്കുവാന്‍ തുടങ്ങി. അതോടു കൂടി ലോകരാജ്യങ്ങള്‍ മറ്റു വ്യാപാരങ്ങളും ദുബായില്‍ നിന്നും വിഛെദിച്ചു.

1930കളില്‍ തുടങ്ങി 1960കള്‍ വരെ വളരെയധികം പരാധീനതകള്‍ സഹിച്ചു കൊണ്ടാണ് ഇവിടുത്തെ ജനങ്ങള്‍ കഴിഞ്ഞിരുന്നത്. പക്ഷെ, ലോകമഹാരജ്യങ്ങളെ നടുക്കുന്ന ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പാണ് പിന്നീടു ഈ ഗള്‍ഫ്‌ രാജ്യങ്ങള്‍ കാഴ്ച വെച്ചത്.

1958ല്‍ ലോകവ്യവസായതിനായുള്ള മണലാരണ്യത്തിലെ ആദ്യ എണ്ണപ്പാടശേഖരം കണ്ടുപ്പിടിച്ചതിനു ശേഷം, ഒരിക്കലും തിരിഞ്ഞു നോക്കാന്‍ പോലും പറ്റാത്ത വിധം വേഗത്തിലായിരുന്നു ഗള്‍ഫ്‌ രാജ്യങ്ങളുടെ വളര്‍ച്ച. അതിനോടൊപ്പം തന്നെ ഉയര്‍ന്ന സാങ്കേതിക വിദ്യയും, അതിനു അടിസ്ഥാനമായ പുതിയ തൊഴില്‍മേഖലയും അവര്‍ സൃഷ്ട്ടിച്ചു. വരുമാനത്തിന്റെ ഏറിയ പങ്കും പട്ടണങ്ങളുടെ നവീകരണത്തിന് ഉപയോഗിച്ചു. അത് പുതിയൊരു വരുമാന മാര്‍ഗത്തിന് വഴിതുറന്നു, ടൂറിസം. പിന്നീട്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടു കൂടി അത് കൂടുതല്‍ വിപുലീകരിച്ച് മറ്റു പല മേഘലകളിലെക്കും വ്യാപരിച്ചു.
_______________________________________________________

പക്ഷെ, എല്ലാത്തിന്റെയും തുടക്കം, സ്വന്തം കാല്ച്ചുവട്ടിന്‍ കീഴില്‍ വര്‍ഷങ്ങളായി ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെടുതപ്പോഴായിരുന്നു.

ഇത് പോലെതന്നെയാണ് നമ്മില്‍ പലരുടെയും കാര്യങ്ങള്‍., ചിലപ്പോള്‍ ജീവിതത്തില്‍ നമ്മള്‍ ഏറ്റവും സങ്കീര്‍ണ്ണമെന്ന് കരുതുന്ന പ്രശ്നങ്ങളുടെ ഉത്തരം പലപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ടാകും, അല്ലെങ്കില്‍ കൈയ്യെത്തും ദൂരത്ത്. അതിനെ കണ്ടു പിടിക്കാന്‍ നമ്മള്‍ കുറച്ചു സമയം ചിലവഴിച്ചാല്‍, മലപോലുള്ള പല പ്രശ്നങ്ങളും നിസ്സാരമായി പരിഹരിക്കാന്‍ പറ്റും. ഗള്‍ഫ്‌ പോലുള്ള ഒരു വലിയ പ്രദേശത്തിന്, അല്ലെങ്കില്‍ ഒരു ജനസമൂഹത്തിന് ഇത് തരണം ചെയ്യാന്‍ പറ്റുമെങ്കില്‍, എന്ത് കൊണ്ട് വ്യക്തികളായ നമുക്ക് ഇത് ചെയ്തു കൂടാ.

No comments:

Post a Comment