Sunday, May 18, 2014

നേര്‍കാഴ്ച്ച

കുറച്ചു കടലാസുകള്‍ ശരിയാക്കാന്‍ വേണ്ടി അക്ഷയ സെന്‍റര്‍ വരെ ഒന്നു പോകേണ്ട ആവശ്യം ഉണ്ടായിരുന്നു. കുറ്റിക്കോൽ എന്ന മലയോരമേഖലയിൽ നിന്നും വന്ന ഇയാളെ എല്ലാവരും ശ്രദ്ധിച്ചു...

"പേരെന്ത് "
" പദ്മനാഭാൻ "

"വെറും പപ്പനാവനാ"
"മ്മ്മ്.."

"അച്ചനിണ്ടാ"
"ഇല്ല പൊയീീ "

"അമ്മ്യോ..."
"അവ്വൂംല്ല"

"അച്ഛന്‍റെ പേര്"
'കൊട്ടൻ"

"അമ്മേന്റ്യോ"
"ചോച്ചി"

"പിന്നെ നീയെങ്ങന പദ്മനാഭനായി"

"ഉസ്കൂളിൽ ചേർക്കും ബരേക്കും ചീരന്നായിരുന്നു പേര്.. പിന്നെ ബാലൻ മാഷ്‌ പറഞ്ഞപ്പോ അച്ഛൻ മാറ്റി .. ഞമ്മളായിരുന്നു അന്നത്തെ ന്യൂ ജനറേഷന്‍.. ചൊട്ടൻ കൃഷ്ണനായി, പൊക്കന്‍ ബാലനായി, കോത ലീലയായി ഞമ്മൾ പദ്മനാഭനുമായി ."

"ബാലൻ മാഷിപ്പോ ഏട്യാ.."
"ഓരേ തല കൊത്തി കൊന്നു "

"ആര് "
"പോലീസാര് .. ഓര് നക്സലായിരിന്നുമ്പോലൂ .."

No comments:

Post a Comment