Sunday, May 18, 2014

കഴുകന്‍ കണ്ണുകള്‍

തീയറ്ററിൽ നിന്നും ഇറങ്ങിയത് മുതൽ അവൾ മനസ്സിലാക്കി, ദീപു ഡിസ്റ്റ്ർബ്ഡാണെന്ന്. വിവേകിനാനെങ്കിൽ ഇതിലൊന്നും യാതൊരു ശ്രദ്ധയുമില്ല. മകൻ അഞ്ചാം ക്ലാസ്സിൽ എത്തി, എന്നിട്ടിപ്പോഴും പ്രൊമോഷൻ, ഹൈക് എന്നല്ലാതെ മറ്റൊരു ചിന്തയുമില്ല. ഫിലിം കഴിഞ്ഞിറങ്ങിയപ്പോൾ മുതൽ ഫോണിലാണ്. ലിഫ്റ്റിൽ കയറി മൈനസ് ടു ഞെക്കി. ദീപുവാണെങ്കിൽ ഇപ്പോഴും വേറെയേതോ ലോകത്താണ്. 

ലിഫ്റ്റിൽ നിന്നിറങ്ങി അവർ കാറിലേക്ക് നടന്നു. " വിവേക്, ലിസണ്‍, എനിക്ക് തോന്നുന്നു ദീപു പേടിച്ചിരിക്കുകയാണെന്ന്, സംതിങ്ങ് ഈസ്‌ റോങ്ങ്‌... ഞാൻ പറയുന്നത് കേള്‍ക്കുന്നുണ്ടോ.... ഹോ, പത്തു മണിയായാലും കഴിയില്ലേ ഈ ഓഫീസ് ടോക്സ്. ഐ ആം ടെല്ലിങ്ങ് യു സംതിങ്ങ് സീരിയസ്."

വിവേക് പിന്നെ വിളിക്കാമെന്ന്‍ പറഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. "ങ്ങാ, പറ, വാട്സ് ദ മാറ്റർ"
അവൾ അവന്‍റെ കൈയ്യിൽ ചുറ്റി പിടിച്ചു. "എനിക്കറിയില്ല, എന്തോ കുഴപ്പമുണ്ട്, ഇന്‍റെര്‍വല്‍ വരെ ഒരു പ്രശ്നവും ഇല്ലായിരുന്നു. ബട്ട് ഇപ്പൊ ഓൾ ഓഫ് എ സഡൻ, ഹി യീസ് ഗ്ലൂമി"
"ഓ, അത് തോനുന്നതാ, അവനുറക്കം വരുന്നുണ്ടാകും."

വീട്ടിൽ എത്തിയതും ദീപു നേരെ അവന്‍റെ റൂമിലേക്ക് പോയീ. അവള്‍ക്കു പേടി കൂടി.
അവള്‍ അവനോടു പറഞ്ഞു. "നമുക്കവനോട് കാര്യം ഡിസ്കസ് ചെയ്യാം. ചിലപ്പോ ആ സീൻ കണ്ടത് കൊണ്ട് കണ്‍ഫ്യുസ്ട് ആയിക്കാണും"

"യാ, യു ടോക് റ്റു ഹിം. ഈ കാര്യങ്ങളൊക്കെ അമ്മയാണ് ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടത്. അച്ഛൻ കൂടെ ഉണ്ടെങ്കിൽ ഹി വിൽ ഫീൽ ഓക്വേർഡ്‌"' വിവേക് തടിയൂരി.

അവൾ അവന്‍റെ റൂമിൽ ചെന്നു. എന്നിട്ട് അവനെ പിടിച്ചടുത്തിരുത്തി. അവന്‍റെ നെറുകയിൽ തലോടി കൊണ്ട് ചോദിച്ചു " മോനെന്താ ഫില്മിന്‍റെ എൻഡിൽ പേടിച്ചു പോയോ"
"നോ മമ്മി, ഞാൻ പറഞ്ഞില്ലേ ഇല്ലായെന്ന്"
"ദെൻ, മമ്മിയോടു ഓപ്പണ്‍ ആയിട്ട് പറ"
"എനിക്കൊരു ഡൌട്ട്... ഈ പെണ്ണും ആണും അല്ലെ ഉടുപ്പൂരി കിസ്സ്‌ ചെയ്യുക" അവൾ പ്രതീക്ഷിച്ച അതെ ചോദ്യം, " പിന്നെന്തിനാ, പ്രിഥ്രാരാജ് ആ ബോയ്‌യെ കിസ്സ്‌ ചെയ്തത്, അപ്പൊ ആണും ആണും കല്യാണം കഴിക്കുമോ"

അവൾ പക്ഷെ മകന്‍റെ ഈ ചോദ്യത്തിന് റെഡിയായിരുന്നു "മോനെ, ആണും ആണും കല്യാണം കഴിക്കില്ല, അത് പോലെ തന്നെ പെണ്ണും പെണ്ണും കല്യാണം കഴിക്കാൻ പാടില്ല, അത് തെറ്റാണ്. അവർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. ഒരാണും പെണ്ണും മാത്രമേ കല്യാണം കഴിക്കാൻ പാടുള്ളൂ."

"അപ്പൊ ആണും ആണും ഉടുപ്പൂരി ഇങ്ങനെ ചെയ്യുന്നത് തെറ്റാണല്ലേ."
" ഹും, മോനോട് ആരെങ്കിലും ഇങ്ങനെ ബീഹേവ് ചെയ്യാൻ വന്നാൽ മോൻ മമ്മിയോടു പറയണം കേട്ടോ"
"ഇല്ല എന്നോടാരും അങ്ങനെ ചെയ്തിട്ടില്ല... ബട്ട്‌, എന്‍റെ ബെസ്റ്റ് ഫ്രെണ്ടില്ലേ വിഷ്ണു.. അവനെ സൈമണ്‍ സെർ കിസ്സ്‌ ഉടുപ്പൂരി കിസ്സ്‌ ചെയ്യും പോലും"
"എന്നിട്ട്"
"വേറെ എന്തൊക്കെയോ ചെയ്യും, അത് എന്താണെന്ന് അവനറിയില്ല, ബട്ട്‌ കൊറേ കിസ്സ്‌ ചെയ്യും"

"ഓ മൈ ഗോഡ്!!! വിവേക്, വിവേക്... " അവൾ അലറി വിളിച്ചു
"എന്താ എന്ത് പറ്റി"
" വേഗം, വേഗം, കോൾ ഹരി ആൻഡ്‌ സന്ധ്യ, അവരുടെ വിഷ്ണുവിനെ ആ സൈമണ്‍ സെർ മിസ്‌യൂസ് ചെയ്യാറുണ്ടെന്ന്."
"വാട്ട്"
"യെസ്സ്, ഹി ഈസ്‌ സെക്ഷ്വലി അബ്യുസിങ്ങ് വിഷ്ണു."
അവൾ മകനെ കെട്ടിപിടിച്ചുകൊണ്ട് പറഞ്ഞു.
___________________________________________

നമ്മുടെ കുട്ടികളെ നാം സംരക്ഷിക്കണം. ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ കഴുകന്മാരെ പോലെ അവരുടെ ചുറ്റും പറക്കുന്നുണ്ടാകും. അതു കൊണ്ട് നമ്മുടെ കുട്ടികളുടെ എല്ലാ കാര്യങ്ങളും നാം തന്നെ ചോദിച്ചറിയണം.

No comments:

Post a Comment