ഈറന്‍ വറ്റിയ തമിഴ്ക്കാറ്റ് തീവണ്ടിയുടെ ജനാലപ്പാളികളിലൂടെ ഇരച്ചുകയറി. തൊണ്ട നനയ്ക്കാനിത്തിരി വെള്ളം വേണമെങ്കില്‍ ഇനി കോയമ്പത്തൂര്‍ എത്തണം. ട്രെയിനില്‍ സപ്ലൈ ചെയ്യുന്ന വെള്ളം വിശ്വസിക്കാന്‍ പറ്റില്ല.
സൈഡ് ബെര്‍ത്തിലെ മറുവശത്തുള്ള സീറ്റിലെ ആള് ഇതുവരെ കയറിയിട്ടില്ല. അയാള്‍ കാലുകള്‍ അതില്‍ കയറ്റിവെച്ചു പുസ്തകവായനയില്‍ മുഴുകി.
തൊട്ടപ്പുറത്തെ ബെര്‍ത്തിലെ പെണ്‍കുട്ടി അങ്ങോട്ടുമിങ്ങോട്ടും ഓടികളിക്കുന്നു. ആ അഞ്ചുവയസ്സുകാരിയെ പിടിച്ചിരുത്താന്‍ അവളുടെയമ്മ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. നിലത്തുവീണു കിടക്കുന്ന അവളുടെ കുഞ്ഞുഷൂസുകള്‍ അവള്‍ തട്ടി തെറുപ്പിച്ചു. അതയാളുടെ എയര്‍ബാഗിനിടയില്‍ എവിടെയോ പോയി ഒളിച്ചു.
"സോറി, ഭയങ്കര വികൃതിയാ, ഒരിടത്തും അടങ്ങിയിരിക്കില്ല" അവളുടെ അമ്മ ക്ഷമാപണത്തോടെ അയാളുടെ സീറ്റിനടിയില്‍ നിന്ന് ആ ഷൂസ് പുറത്തെടുത്തു.
"ഏയ്, അത് കൊഴപ്പില്ല്യ, ചെറിയ കുട്ടിയല്ലേ, വാ മോളിങ്ങു വന്നേ.." അയാള്‍ സ്നേഹത്തോടെ ആ കുട്ടിയെ അടുത്തു നിര്‍ത്തി.
അവള്‍ നാക്ക് പുറത്തിട്ടു അമ്മയെ നോക്കി കളിയാക്കി. എന്നിട്ട് അയാളോട് ചേര്‍ന്നുനിന്നു.
" മോള്‍ടെ പേരെന്താ" അയാള്‍ അവളെ എതിര്‍വശത്തുള്ള സീറ്റില്‍ കയറ്റിയിരുത്തി.
" അമ്...ത്ത .. " അവള്‍ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
"മോളെ പേര് ശരിക്കും പറഞ്ഞുകൊടുക്കു, ഇങ്ങനെയാണോ മമ്മി പഠിപ്പിച്ചത്"
അമ്മയുടെ ശകാരം ഇഷ്ടപ്പെടാത്തതുപോലെ അവള്‍ വീണ്ടും കൊഞ്ഞനം കുത്തികാണിച്ചു. " മൈ നെയിം ഈസ് അമൃത, അമൃത ഗോപിനാഥ്".
" ഗുഡ്... നൈസ് നെയിം .. മോള്‍ടെ പേരിലൊരു വലിയ ആശുപത്രിയുണ്ട് അങ്കിളിന്‍റെ നാട്ടില്‍, അറിയാമോ.. "
" മ്ഹ്. ഇല്ല .. എത്ര വലുതാ "
" ഒത്തിരി വലുതാ അത്.. ഈ തീവണ്ടിയെക്കാളും വലുത്."
"എന്‍റെ സ്കൂളിനെക്കാളും വലുതാണോ"
ആങ്ഹാ .. അത്രയ്ക്കും വല്ല്യ സ്കൂളാണോ മോള്‍ടെ.. ആട്ടെ, എത്രയിലാ മോള് പഠിക്കുന്നേ.
" ഐ ആം സ്റ്റഡിയിംഗ് ഇന്‍ യു .. കെ.. ജി.. " അവള്‍ ഇടക്കണ്ണിട്ട് അമ്മയെ നോക്കികൊണ്ട് പറഞ്ഞു.
അമ്മ ഒരു ബിസ്കറ്റെടുത്തു അമൃതയുടെ നേരെ നീട്ടി. അവളത് വാങ്ങാതെ അമ്മയുടെ മടിയില്‍ ചാടിയിരുന്നു. അമ്മ അവളെ നെഞ്ചോട് ചേര്‍ത്തുപ്പിടിച്ചു. അവള്‍ക്കതിഷ്ട്ടപ്പെട്ടില്ല. അവള്‍ മടിയിലിരുന്നുകൊണ്ട്
കാലുകളിട്ടടിക്കാന്‍ തുടങ്ങി.
" നിങ്ങള്‍ രണ്ടുപേരും മാത്രേയുള്ളൂ.. അച്ഛന്‍ വന്നില്ലേ." കണ്ണുകകൊണ്ട് അമൃതയുടെ നേരെ ചൂണ്ടികൊണ്ട് അയാള്‍ ചോദിച്ചു.
" ഇല്ല, ഞങ്ങള്‍ രണ്ടുപേരെയുള്ളൂ, അദ്ദേഹം .. "
അമ്മയെ പറഞ്ഞുതീര്‍ക്കാന്‍ സമ്മതിക്കാതെ അമൃത ഇടയ്ക്കുകയറി, "ഡാഡി ഗോഡിന്‍റെ അടുത്തുപോയി.... ഗോഡിനു ഡാഡിയെ ഒത്തിരി ഇഷ്ടാ .. അതുകൊണ്ട് ഗോഡ് കൊണ്ടുപോയി... "
എന്തു പറയണമെന്നറിയാതെ അയാള്‍ ആ സ്ത്രീയെ നോക്കി. അവര്‍ അയാളെ നോക്കിയൊന്നു പുഞ്ചിരിച്ചു. അവസരം നഷ്ടപ്പെടുത്താതെ, അമ്മയുടെ പിടി അയയുന്നു എന്നു മനസ്സിലാക്കിയ ആ കുഞ്ഞു പെണ്‍കുട്ടി വീണ്ടും കുതറിയോടി. അമ്മ അവളുടെ പിന്നാലെയും.
കുറച്ചു പിറകിലായി അയാള്‍ക്കു കേള്‍ക്കാം,
" മോളേ, അവിടെ നിക്ക്, ഓടല്ലേ, വീഴും .. വീഴും "

No comments:
Post a Comment